Breaking News

ജനകീയ ഹോട്ടലുകാരുടെ കിണറ്റിൽ സോപ്പുപൊടി കലക്കിയ മമ്മൂട്ടി അറസ്റ്റിൽ


കൽപറ്റ: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മുട്ടിയെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയതത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങുകയും സോപ്പ്‌പൊടിയുടെ മണം വെള്ളത്തില്‍ അനുഭവപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്നും കണ്ടെത്തുകയുമായിരുന്നു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.

No comments