Breaking News

കൊടുംവേനലിൽ ഒടയഞ്ചാലിൽ എത്തുന്നവർക്ക് ആശ്വാസവുമായി ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ഒടയഞ്ചാലിലും, നീലേശ്വരത്തും


ഒടയഞ്ചാൽ: ഡി വൈ എഫ് ഐ യുടെ 'സ്‌നേഹമൊരു കുമ്പിൾ ദാഹജല പന്തൽ' ബേളൂർ മേഖലയിലെ ഒടയംചാൽ യൂണിറ്റിൽ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് അമ്പുഞ്ഞിയേട്ടന് ദാഹജലം നൽകി ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് വൈ.പ്രസിഡന്റ് ഇ.കെ രാഹുൽ ഉദ്ഘാടനം ചെയ്തു. ബേളൂർ മേഖലാ സെക്രട്ടറി രഘുനാഥ് , പ്രസിഡന്റ് റനീഷ്, ഒടയംചാൽ ബ്രാഞ്ച് സെക്രട്ടറി കെ.ജെ സണ്ണി  എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സുനീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

നീലേശ്വരം ടൗണിൽ എത്തുന്നവർ ദാഹിച്ചു വലയണ്ട -കുടിനീരുമായി ഡി വൈ എഫ് ഐ 

സ്നേഹമൊരുകുമ്പിൾ ദാഹജലപന്തൽ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രധാന നഗര ഗ്രാമ പ്രദേശങ്ങളിലും ദാഹജല പന്തൽ ഒരുക്കുന്നു,കടുത്ത വേനൽ ചൂടിന് ആശ്വാസം പകരുന്നതാണ്

ദാഹജല പന്തൽ ,നീലേശ്വരം ബസ് സ്റ്റാന്റിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശുദ്ധജല പന്തൽ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി പി കെ രതീഷ്,കെ സനുമോഹൻ ,അമൃത സുരേഷ്,അഖിലേഷ് പി,സിനീഷ് കുമാർ,എ അഭിജിത്ത്,വി മുകേഷ്,ടി കെ അനീഷ്,റിജേഷ് എ കെ,സബിൻ സത്യൻ ,സഞ്ജയ് കെ ,മാളവിക പി,ശില്പ പി എം,നിഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു,വേനൽ മാറി മഴ വരും വരെ ദാഹജല പന്തലിലൂടെ കുടിവെള്ളം വിതരണം ചെയ്യും ,രാവിലെ 9.മണി മുതൽ വൈകിട്ട് 4.30 മണി വരെയാണ് കുടിവെള്ള വിതരണം,ഓരോ ദിവസവും ബ്ലോക്കിലെ വിവിധ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ കുടിവെള്ളം വിതരണം ചെയ്യും


No comments