Breaking News

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജിൽ എയിഡ്സ് ബോധവൽക്കരണ മാജിക് ഷോ നടത്തി


വെള്ളരിക്കുണ്ട്: കേരള സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ കേന്ദ്രം, വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജിൽ എയിഡ്സ് ബോധവൽക്കരണ മാജിക് ഷോ നടത്തി. മജീഷ്യൻ ശരവണൻ പാലക്കാട് ആണ് മാജിക് ഷോ നടത്തിയത്. കോളേജ് പ്രിൻസിപ്പൽ സി.മെർലിൻ തറപ്പേൽ സ്വാഗതം പറഞ്ഞു. എച്ച്.ഐ അജിത് ഫിലിപ്പ്, ജെ.എച്ച്.ഐ സുജിത് കുമാൽ, കോമളവല്ലി, സിജു എന്നിവർ സംസാരിച്ചു.





No comments