Breaking News

ജില്ലാ സബ് ജൂനിയർ ഹോക്കി ടീമിലേക്ക് രാജപുരം ഹോളിഫാമിലി സ്കൂളിൽ നിന്നും 29 കുട്ടികൾ


രാജപുരം: രാജപുരം പാരീഷ് ഹാളിൽ വച്ച് ജില്ലാ ഹോക്കി അസോസിയേഷന്റെ 3 ദിവസത്തെ പരീശീലന പരിപാടി നടന്നു.  കാസർഗോഡ് ജില്ല ഹോക്കി അസോസിയേഷൻ പ്രസിഡൻറ് രാമകൃഷണൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപറബിൽ അദ്ധ്യക്ഷനായി, അദ്ധ്യാപകൻ സജി ഓണശേരി സ്വാഗതവും ഹോക്കി സ്റ്റിക്ക് വിതരണ ഉത്ഘാടനം ഒളിബിക്ക് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി അച്ചുതൻ മാഷ് നിർവഹിച്ചു .ജില്ലാ ഹോക്കി ടീമിലേക്ക് നടത്തിയ സെലക്ഷൻ ക്യാമ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ രാജപുരം ഹോളിഫാമിലി സ്കൂളിൽ നിന്നും 29 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു 15 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 19 മുതൽ 23 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ടീം മത്സരിക്കും  ഫുട്ബോൾ ബോക്സിങ് എന്നിവയും കുട്ടികൾ പ്രത്യേകം പരിശീലനം നൽകി വരുന്നുണ്ട്

No comments