Breaking News

സ്ക്കൂൾ വിദ്യാഭ്യാസം മുടങ്ങിയ പാണത്തൂരിലെ എട്ട് വയസുകാരന് തുടർ പഠനത്തിന് വഴിയൊരുക്കി രാജപുരം ജനമൈത്രി പോലീസ്


പാണത്തൂർ: പനത്തടി പഞ്ചായത്തിൽ പാണത്തൂർ ബാപ്പുങ്കയത്ത്  താമസിക്കുന്ന അച്ഛൻ ജയിൽ തടവിൽ കഴിയുന്നതും അമ്മ ഉപേക്ഷിച്ചു പോയതും അച്ഛന്റെ സഹോദരന്റെ സംരക്ഷണത്തിൽ കഴിയുന്നതുമായ എട്ടു  വയസ്സുള്ള രാഗേഷ് എന്ന കുട്ടി ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠനത്തിനായി സ്കൂളിൽ പോകുന്നില്ല എന്ന് രാജപുരം പോലീസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടറുടെ നിർദേശ പ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ ചന്ദ്രൻ, അനീഷ് എന്നിവർ വീട് സന്ദർശിക്കുകയും കുട്ടിയെ സംരക്ഷിക്കുന്നതിനായി ട്രൈബൽ ഡിപ്പാർട്മെന്റുമായി ബന്ധപെട്ടു കുണ്ടംകുഴി ഉള്ള സാവിത്രി ബായ് ഫുലെ മെമ്മോറിയൽ സ്കൂളിൽ ഹോസ്റ്റൽ സൗകര്യത്തോടെ രണ്ടാം ക്ലാസ്സിൽ അഡ്മിഷൻ ശരിയാക്കി കൊടുക്കുകയും ചെയ്തു.

No comments