Breaking News

അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി


ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ( Islamic State) സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി (നജീബ് കുണ്ടുവയിൽ) ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐഎസ്കെപിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ (Voice of Khorasan)റിപ്പോർട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോർട്ടിൽ വ്യക്തമല്ല.

അഞ്ചുവർഷം മുൻപാണ് വെല്ലൂർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കേരളത്തിൽ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.


പാകിസ്ഥാൻ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്, മണിക്കൂറുകൾക്കുള്ളിൽ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്ന് ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐഎസ്കെപി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു. വിവാഹ രാത്രിയിൽ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരൻ 'രക്തസാക്ഷിത്വം' വഹിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

No comments