Breaking News

സംയുക്ത ട്രേഡ് യൂണിയൻ ബളാൽ പഞ്ചായത്ത് കൺവെൻഷൻ വെള്ളരിക്കുണ്ടിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട്: സംയുക്ത ട്രേഡ് യൂണിയൻ ബളാൽ പഞ്ചായത്ത് കൺവെൻഷൻ വെള്ളരിക്കുണ്ടിൽ വച്ച് നടന്നു. സി.പി.ഐ.എം ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന കൺവൻഷനിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എസ് ശ്രീനിവാസൻ ,കർഷക സംഘം ഏരിയ സെക്രട്ടറി ടി.പി തമ്പാൻ, ഐ.എൻ.ടി.യു.സി  ജില്ലാ സെക്രട്ടറി ഷാജി പി.ജെ, എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റി മെമ്പർ ചന്ദ്രൻ വിളയിൽ, എച്ച്.എം.എസ് മണ്ഡലം കമ്മറ്റി മെമ്പർ കെ.റ്റി സ്കറിയ, കെ.ടി.യു.സി കാസർഗോഡ് ജില്ല സെക്രട്ടറി മനോജ് മാടവന, സണ്ണി മങ്കയം എന്നീവർ സംസാരിച്ചു.ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. ചന്ദ്രൻ വിളയിൽ അധ്യക്ഷത വഹിച്ചു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കവും മാർച്ച് 16ന് നടക്കുന്ന വാഹന പ്രചരണ ജാഥയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു

No comments