Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനന നീക്കം: പ്രദേശവാസികളുടെ ദശദിന സത്യാഗ്രഹത്തിന് തുടക്കം

വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കെതിരെ ദശദിന സത്യാഗ്രഹ സമരത്തിന് തുടക്കമായി.

വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലായി വൻകിട ഖനന പ്രവർത്തനങ്ങളും, ക്രഷറുകളും ആരംഭിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ, ജില്ലാ കളക്ടറുടെ ഓഫീസിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല, ജില്ലാ കളക്ടറുടെയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വാക്കുകളും ഉറപ്പുകളും വിശ്വസിച്ചാണ് നടത്തിവന്ന പ്രതിഷേധ പ്രക്ഷോഭ സമര പരിപാടികൾ നിർത്തിവെച്ചത്, ഇത് ഖനന മാഫിയകൾക്ക് അനുമതികൾ നേടിയെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയായിരുന്നു, ജനകീയ പ്രതിഷേധങ്ങളും, നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും, നിയമ ലംഘനങ്ങളും നിലനിൽക്കെ ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകളാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നത്, ആയിരകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ജീവനും ആരോഗ്യപരമായ ജീവിതത്തിനുമെല്ലാം ഭീഷണിയാകുന്ന ഖനന നീക്കങ്ങൾക്കെതിരെ ജന പ്രതിനിധികളിൽ നിന്നൊ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നൊ ശക്തമായ ഇടപെടലുകളൊ, പ്രതിഷേധങ്ങളൊ ഉയരാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്, മാർച്ച് 28ന് ജനകീയ കമ്മിറ്റി രൂപീകരണ യോഗത്തിൽ വെച്ച് വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി സമരം ശക്തമാക്കും, നാടിനെയും, ജനങ്ങളെയും സംരക്ഷിക്കാൻ മുൻനിരയിൽ നിൽക്കുന്ന പ്രസ്ഥാനത്തോടൊപ്പം ജനങ്ങളും അണിചേരുമെന്നാണ് പ്രദേശവാസികളുടെ നിലപാട്.

No comments