Breaking News

കേരള പ്രവാസി സംഘം പരപ്പ മേഖലാ സമ്മേളനവും കുടുംബ സംഗമവും പരപ്പയിൽ നടന്നു

 


പരപ്പ: കേരള പ്രവാസി സംഘം പരപ്പ മേഖല സമ്മേളനവും കുടുംബ സംഗമവും പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ഏവി ശശിധരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മന്മദൻ റിപ്പോർട്ടും ടി.എൻ ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ജലീൽ കാപ്പിൽ, നീലേശ്വരം ഏരിയ സെക്രട്ടറി കണ്ടത്തിൽ രാമചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ദാമോദരൻ കമ്പല്ലൂർ, പത്രോസ് എളേരി, ഏ.ആർ രാജു തുടങ്ങിയവർ സംസാരിച്ചു. ഹരിഹരൻ നന്ദി പറഞ്ഞു.
ക്ഷേമനിധി, എൻ ഡി പി ആർ ഇ എം, സ്വയംതൊഴിൽ വായ്പാ പദ്ധതി മുതലായ സർക്കാർ പദ്ധതികളെക്കുറിച്ച് സമ്മേളനത്തിൽ വിശദീകരിച്ചു.
60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും 5000 രൂപ ഉപാധിരഹിത പെൻഷൻ അനുവദിക്കുക, പ്രവാസികൾക്ക് തൊഴിൽ സാധ്യത നൽകുന്ന കെ റെയിൽ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഘുവരൻ എസ്.കെ (മേഖല പ്രസിഡണ്ട്), മന്മദൻ (സെക്രട്ടറി) ഹരിഹരൻ (ട്രഷറർ)

No comments