Breaking News

പറമ്പ മഹാത്മ ആർട്സ്& സ്പോർസ് യൂത്ത് ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബോൾ മൽസരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി


മാലോം: ബാളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ഒന്നാം സ്ഥാനം നേടിയ ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്സ് ടീമിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഐ എൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ കൈമാറി.യൂത്ത് കോൺഗ്രസ്‌ ബാളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ സോമേഷ് വള്ളിക്കടവ്, ലിബിൻ ജേക്കബ് ആലപ്പാട്ട് യൂത്ത് കോൺഗ്രസ്‌ എളേരി മണ്ഡലം നേതാക്കൾ ആയ ജോബിൻ മണി,പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.തൊട്ടടുത്തുള്ള പഞ്ചായത്തിൽ നിന്ന് പോലും നിരവധി കായിക പ്രേമികൾ ദിവസേന പരിശീലനം നേടുന്ന ബാളാൽ പഞ്ചായത്തിലെ വള്ളിക്കടവുള്ള പഞ്ചായത്ത്‌ ഗ്രൗണ്ട് ഇതിനോടകം തന്നെ നിരവധി മത്സരങ്ങൾക്ക് വേദിയായി.

No comments