Breaking News

ഇന്ധനവില വർദ്ധനവ്: ഏപ്രിൽ 21ന് എൽ.ഡി.എഫിൻ്റെ സംസ്ഥാന വ്യാപക പ്രക്ഷോഭസമരം ജില്ലയിലെ 12 കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ


പെട്രോൾ,ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര ബി.ജെ പി സർക്കാറിന്റെ നയത്തിൽ പ്രതിക്ഷേധിച്ചു കൊണ്ടു് ഏപ്രിൽ 21ന് എൽ.ഡി. എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ പന്ത്രണ്ട്  കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്   പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ജില്ലാ കൺവീനർ കെ.പി.സതീശ് ചന്ദ്രൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഉപ്പള, കുമ്പള, കാസർകോഡ്, ബോവിക്കാനം, ഉദുമ, കുറ്റിക്കോൽ , രാജപുരം, കാഞ്ഞങ്ങാട് നീലേശ്വരം , ഭീമനടി, ചെറുവത്തൂർ , തൃക്കരിപൂർ എന്നിവിടങ്ങയിലെ  പോസ്റ്റ്  ഓഫീസുകൾക്ക് മുമ്പിലാണ് ധർണ്ണ. പെട്രോൾ ലിറ്ററിന് അമ്പത് രൂപക്ക് നൽകുമെന്ന് 2019 തിലെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് വാഗ്ദാനം നൽകിയ ബി ജെ പി യുടെ  ഭരണത്തിൽ, ഇന്ധന വില നൂറ് രൂപ കടന്ന് വീണ്ടും  വർദ്ധിപ്പിച്ചു കൊണ്ടു് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും വിലവർദ്ധനവിന് വഴിയൊരുക്കി മുന്നോട്ടു പോവുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. ഇന്ധന വില നിർണ്ണയാവകാശം എണ്ണ കമ്പനികൾക്ക് വിട്ടു നൽകുകയും, യഥാർത്ഥ എണ്ണ വിലയോടൊപ്പം വിവിധ  നികുതികൾ യാതൊരു വിവേചനവുമില്ലാതെ അടിച്ചേൽപ്പിക്കുകയും ചെയ്ത് കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിക്ഷേധത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം നടത്തുന്നതെന്ന് എൽ ഡി എഫ് ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

No comments