Breaking News

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ മാലോം,പരപ്പ,പൂടംകല്ല് എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി


പരപ്പ: അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച്  സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടംകല്ല്  വെച്ച്  സംഘടിപ്പിച്ച സായാഹ്നധർണ ഏരിയ കമ്മിറ്റി അംഗം ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. കെ എ പ്രഭാകരൻ അധ്യക്ഷനായി. ഒക്ലാവ് കൃഷ്ണൻ, എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

പെട്രോൾ-ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റി മാലോത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ധർണ്ണ എളേരി ഏരിയാ കമ്മറ്റി അംഗം എ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ദിനേശൻ കെ സ്വാഗതം പറഞ്ഞു. മാലോം ലോക്കൽ കമ്മറ്റി അംഗം സി. കൃഷ്ണൻ അധ്യക്ഷനായി


സിപിഐഎം പരപ്പ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സംഘടിപ്പിച്ച  പ്രതിഷേധ ധർണ ഏരിയാ കമ്മിറ്റി അംഗം വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ടി.പി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം പി.വി.ചന്ദ്രൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ.രാജു സ്വാഗതം പറഞ്ഞു.







No comments