Breaking News

മലയോര ജനതയ്ക്ക് ഉല്ലസിക്കാൻ ഒരിടം 'തളിര് 2022 മാലോം ഫെസ്റ്റിന്' ജനത്തിരക്കേറുന്നു 24ന് സമാപിക്കും


മാലോം: (www.malayoramflash.com) മാലോം മഹാത്മാഗാന്ധി ചാരിറ്റി ട്രസ്റ്റ്‌ നേതൃത്വം നൽകുന്ന 'തളിർ 2022 മാലോം ഫെസ്റ്റ്'  മലയോര ജനതയുടെ മനം കവരുന്നു. ഏപ്രിൽ 8 ന് ആരംഭിച്ച മാലോം ഫെസ്റ്റിന് ഉത്സവ സീസണായതോടെ തിരക്കേറി. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. മലയോരത്തിൻ്റെ മടിത്തട്ടായ മാലോത്ത് മലയോരഹൈവേയോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ജോർജ് മുത്തോലി നഗറിലാണ് ഈ വർഷവും മാലോം ഫെസ്റ്റ് അരങ്ങേറുന്നത്. മലയോരത്തിന് പുറമെ അകലെ ഉള്ള സ്ഥലങ്ങളിൽനിന്നും പോലും നിരവധിയാളുകളാണ് മാലോം ഫെസ്റ്റ്ന് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിനോദം കണ്ടെത്താൻ സാധിക്കുന്ന സ്ഥലമാണ്  മാലോം ഫെസ്റ്റ് തളിർ22 നഗരി. 

കാർഷിക പ്രദർശനം, ഫ്ലവർ ഷോ,പെറ്റ് ഷോ,നിരവധി കച്ചവട സ്റ്റാൾ,18 തരം അമ്യൂസ്മെന്റ് ഇനങ്ങൾ, കലാ സാംസ്ക്കാരിക പരിപാടികൾ എന്നിവ കൊണ്ട് ജനശ്രദ്ധ നേടിയിരിക്കുകയാണ് മാലോം ഫെസ്റ്റ്. വിഷു ഈസ്റ്റർ ഉത്സവസീസൺ പ്രമാണിച്ച് അമ്യുസ്മെൻ്റ് റൈഡുകളിൽ കയറുന്നതിന് എല്ലാ ദിവസവും ഓഫറുകൾ ഉൾപ്പെടെ സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

കാസറഗോഡിന്റെ അഭിമാനമായ ബേക്കൽ കോട്ടയുടെ മാതൃകയിലാണ് ഇത്തവണ പ്രവേശനകവാടം ഒരുക്കിയത്.  സൗജന്യമായ പ്രവേശനത്താൽ ആകർഷിക്കപ്പെട്ട ഈ വർഷത്തെ മാലോം ഫെസ്റ്റ് ഏപ്രിൽ 24 ന് സമാപിക്കും. മലയോരംഫ്ലാഷ് ന്യൂസ് ഡെസ്ക്ക്

No comments