Breaking News

വെള്ളരിക്കുണ്ടിൽ ലോകാരോഗ്യ ദിനാചരണവും പഞ്ചായത്ത് തല ആരോഗ്യ ജാഗ്രത സെമിനാറും നടത്തി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് , വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം, കൊന്നക്കാട് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും മഴക്കാല പൂർവ്വ ആരോഗ്യ ജാഗ്രത സെമിനാറും നടത്തി. വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് ചേർന്ന ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ മനീഷ വി സോമരാജ് സന്ദേശം നൽകി. പഞ്ചായത്ത് തല പകർച്ചവ്യാധി കർമ്മ പരിപാടി സംബന്ധിച്ച ബുക്ക്ലറ്റ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പ്രകാശനം ചെയ്തു. പ്രധാന ടൗണുകളുടെ ശുചീകരണം, ഉറവിട നശീകരണം, തെർമ്മൻ ഫോഗിംഗ്, നോട്ടീസ് വിതരണം, മൈക്ക് അനൗൺസ്മെന്റ് എന്നിവ നടത്താൻ തീരുമാനിച്ചു. എല്ലാ സ്ഥാപനങ്ങളിലും വാർഡ് മെമ്പർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ജനകീയ പരിശോധനയും നിർദ്ദേശവും നടത്തുവാൻ തീരുമാനിച്ചു. പകർച്ചവ്യാധി നിയന്തേണ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നതിനുള്ള ബ്ളീച്ചിംഗ് പൗഡർ എല്ലാ വാർഡിലും ലഭ്യമാക്കും. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് സ്വാഗതവും ഷബീർ എച്ച് നന്ദിയും പറഞ്ഞു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പത്മാവതി പി, അബ്ദുൾ ഖാദർ,മെമ്പർമാരായ ജോസഫ് വർക്കി,  മോൻസി ജോയി, സന്ധ്യാ ശിവൻ, സി ഡി എസ് ചെയർപേഴ്സൺ മേരി ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ സംസാരിച്ചു.

No comments