Breaking News

വെള്ളരിക്കുണ്ടിൻ്റെ നിറസാന്നിധ്യമായിരുന്ന എം.കെ ഹരിപ്രസാദിൻ്റെ ഒന്നാം ചരമവാർഷികദിനം വെള്ളരിക്കുണ്ട് സ്വാശ്രയ സംഘം നേതൃത്വത്തിൽ മങ്കയം ഗാന്ധിഭവനിൽ ആചരിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തെ ജനസമ്മതനായ പൊതുപ്രവർത്തകനും കർഷനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എം.കെ ഹരിപ്രസാദിൻ്റെ  ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം

വെള്ളരിക്കുണ്ട് സ്വാശ്രയ സംഘം നേതൃത്വത്തിൽ മങ്കയം ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കൊപ്പം ആചരിച്ചു. ചടങ്ങിൽ ഷാജി വെള്ളംകുന്നേൽ അധ്യക്ഷനായി. വർക്കിംഗ്‌ ചെയർമാൻ ഷോബി ജോസഫ്,  വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ നായർ, സാജൻ ജോസഫ്, ലിജി കുര്യാക്കോസ്, വിനു മനയിൽ  എന്നിവർ സംസാരിച്ചു. വി.എം ശിഹാബ് സ്വാഗതവും മാനേജർ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഹരിപ്രസാദിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിഭവനിലേക്ക് കുടുംബാംഗങ്ങൾ ഉച്ചഭക്ഷണവും മറ്റ് സഹായങ്ങളും നൽകി.

No comments