Breaking News

അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപ്പെട്ട ചെങ്കള സ്വദേശിയെ കാസർകോട് നിന്നും പിടികൂടി


കാസർകോട്: അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട പ്രതി കാസറഗോഡ് അറസ്റ്റിൽ.ഡൽഹിയിൽ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ട  ചെങ്കളയിലെ ഫവാസ് കെ.പി (28) എന്നയാളാണ് ഇന്ന് കാസറഗോഡ് റെയിൽവേ സ്റ്റേഷന് സമീപം വെച്ചു 130 ഗ്രാം MDMA യുമായി അറസ്റ്റിൽ ആയത്.പിടികൂടിയ MDMA ക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ  കാസറഗോഡ് ഡി. വൈ. എസ്. പി. പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ SCPO ശിവകുമാർ. സി.പിഒമാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ്  മഞ്ചേശ്വരം എസ്.ഐ അൻസാർ  കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാർ.കാസറഗോഡ് എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത് കുമാർ.ജോസഫ്, പോലീസുകാരായ ഷാജു,സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു

No comments