Breaking News

കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു


കാസർകോട്: കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു, നാലു പേർക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം, പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ രഥോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്,വാണിയം പാറ ഉദയഗിരിയിലെ രമേശൻ നളിനി ദമ്ബതികളുടെ മകൻ നിതേഷ് (22) ആണ് മരിച്ചത്. കുമ്പള ദേശിയ പാതയുടെ പണി നടക്കുന്ന ഷിറിയയിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം, കാറിലുണ്ടായിരുന്ന സഹോദരൻ ശ്രാവൺ (14), വാണിയംപാറയിലെ രക്ഷിത് (25), അഭിഷേക് (24), ലോകേഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. 

ഗുരുതരമായി പരിക്കേറ്റ രക്ഷിത്, അഭിഷേക് എന്നിവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു എതിരെ വന്ന മിനി ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിതേഷിനെ മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

No comments