Breaking News

ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയുടെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പുത്സവം നടന്നു


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയുടെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷയായി. സി. ബാബുരാജ്, പി.നാരായണൻ, പി.കൃഷ്ണൻ, എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു. 


ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കൃഷിയിലും ആനക്കല്ല് ഗോവിന്ദൻ സ്മാരക വായനശാലയ്ക്കായിരുന്നു ഒന്നാം സ്ഥാനം.

No comments