Breaking News

കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ജില്ലാ ജോ.സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു



രാജപുരം: കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറിൽ നടന്ന സമ്മേളനം  ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്നാകരൻ അധ്യക്ഷയായി. ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ശില്‌പ കോടോ സംഘടന റിപ്പോർട്ടും, വില്ലേജ് സെക്രട്ടറി  അശ്വിൻ കൃഷ്ണ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുനിൽ പാറപ്പള്ളി, പി കെ രാമചന്ദ്രൻ,ജോഷി ജോർജ്, എ കെ രാജേന്ദ്രൻ, ഇ കെ സതിഷ് എന്നിവർ സംസാരിച്ചു. ഇ ആർ രാജേഷ് സ്വഗതവും, സി കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അപർണ ഒരള (പ്രസിഡൻ്റ്), അശ്വിൻ കൃഷ്ണ ( സെക്രട്ടറി) ഇ ആർ രാജേഷ് (കൺവീനർ), ഇ കെ സതീഷ് (കോർഡിനേറ്റർ) 

No comments