Breaking News

ദീർഘകാലം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കുറുഞ്ചേരിയിലെ കെ.കുഞ്ഞമ്പുവിന്റെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു


ഭീമനടി: മലയോരത്ത് കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകുകയും ദീർഘകാലം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുറുഞ്ചേരിയിലെ കെ കുഞ്ഞമ്പുവിന്റെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. കൂവപ്പാറയിലെ കെ കുഞ്ഞമ്പു സ്മൃതി മണ്ഡപത്തിൽ ടി എം ചന്ദ്രൻ പതാക ഉയർത്തി.തുടർന്ന് പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ലാ കമ്മറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. കെ പി ശശിധരൻ അധ്യക്ഷനായി. ടി കെ സുകുമാരൻ, ടി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ വേണുഗോപാലൻ സ്വാഗതം പറഞ്ഞു.

No comments