സിപിഐഎം എളേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കുന്നുംകൈയിൽ ബഹുജനറാലി നടത്തി സിപിഐഎമ്മിലേക്ക് വന്ന യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിക്ക് സ്വീകരണവും നൽകി
ഭീമനടി: നാടിന്റെ സമാധാനം തകർക്കുന്ന ആർഎസ്എസ് എസ്ഡിപിഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം എളേരി ഏരിയ കമ്മിറ്റി കുന്നുംകൈയിൽ നടത്തിയ ബഹുജന റാലി സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ അധ്യക്ഷനായി. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിലേക്ക് വന്ന യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയും , കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ സോബിൻ പൊയിലിനെ കെ പി സതീഷ്ചന്ദ്രൻ രക്തഹാരം അണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.
No comments