വേനൽതുമ്പി കലാജാഥ മെയ് 2ന് എടത്തോട് നിന്ന് ആരംഭിക്കും സ്വാഗതസംഘം രൂപീകരിച്ചു
പരപ്പ: മെയ് 2ന് എടത്തോട് വെച്ച് രാവിലെ 10 മണിക്ക് ബാലസംഘം എളേരി ഏരിയ നേതൃത്വത്തിൽ നടക്കുന്ന വേനൽത്തുമ്പി കലാജാഥയുടെ വിജയത്തിനായി എടത്തോട് സ്വാഗത സംഘം രൂപീകരിച്ചു. എടത്തോട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ബാലസംഘം എളേരി ഏരിയ കൺവീനർ കെ.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ബളാൽ വില്ലേജ് കൺവീനർ പ്രശാന്ത് വയലിൽ, ബളാൽ ലോക്കൽ കമ്മിറ്റിയംഗം കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.
ചെയർമാൻ: കെ.ദാമോദരൻ, വൈസ് ചെയർമാൻ : രവീന്ദ്രൻ കനകപ്പള്ളി, ചന്ദ്രൻ സി.വി,സവിത ബിനിൽ കൺവീനർ: മധു.എ.,ജോ. കൺവീനർ: സുനിൽകുമാർ പള്ളത്ത്മല, ജോസഫ് ഷെല്ലി, ശ്രീജ എം.ആർ. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
No comments