Breaking News

പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു



 

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് കുമാർ എം സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുപ്രിയ ശിവദാസ്, ലത അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, സി ഡി എസ് ചെയർപേഴ്സൺ രജനി ദേവി ആർ. സി എന്നിവർ ആശംസ അറിയിച്ചു. മെമ്പർമാരായ പ്രീതി കെ എസ്, സൗമ്യമോൾ, ഹരിദാസ് വി വി, എന്നവരും പി തമ്പാൻ, സണ്ണി ഈഴകുന്നേൽ, അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ കെ, സി.ഡി.എസ്, എഡിഎസ് ഭാരവാഹികൾ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശാന്തിനി എം എസ് നന്ദി പറഞ്ഞു.

No comments