Breaking News

ഇന്ധന വിലവർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധ വാരാചരണം: സി.പി.ഐ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: ഇന്ധന വിലവർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി സി.പി.ഐ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് മാർച്ച് നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എം.കുമാരൻ അധ്യക്ഷനായി. രാജപ്പൻ കാലിച്ചാമരം സ്വാഗതം പറഞ്ഞു. കെ.പി സഹദേവൻ, ചന്ദ്രൻ വിളയിൽ, സുരേശൻ തുടങ്ങിയവർ സംസാരിച്ചു.

No comments