Breaking News

കാസർകോട്ട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു




കാസർകോട്:ബദിയടുക്ക പെർഡാലയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു മധൂര്‍ അറന്തോടിലെ നൗഫല്‍ എന്‍ എ (38) ആണ് മരിച്ചത്. ബദിയടുക്ക സിറ്റി ഹോടെല്‍ ഉടമയാണ് നൗഫല്‍.

ശനിയാഴ്ച ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെ രാവിലെ 6.30 മണിയോടെ യാണ് ബൈകുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്, തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജീവൻ രക്ഷിക്കാനായില്ല,

മരണത്തിനു പിന്നാലെ ഭാര്യ ഒരു ആണ്‍കുട്ടിക്ക് ജന്മം നൽകി, മയ്യിത്ത് അറന്തോട് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി

No comments