Breaking News

ജില്ലയിൽ ഹോട്ടലുകളിൽ പരിശോധനയ്ക്ക് സ്ക്വാഡ് രൂപീകരിച്ചു ആദ്യഘട്ടത്തിൽ പതിനൊന്നു ഹോട്ടലുകൾ പരിശോധിച്ചു


കാസർകോട്: ജില്ലയിൽ ഹോട്ടലുകളിൽ പരിശോധനയ്ക്ക് സ്ക്വാഡ് രൂപീകരിച്ചു ആദ്യഘട്ടത്തിൽ പതിനൊന്നു ഹോട്ടലുകൾ പരിശോധിച്ചു. ചില ഹോട്ടലുകളിൽ സ്പെഷ്യൽ ചായ എന്ന പേരിൽ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്

 കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് കെ എൻ ബിന്ദു, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ റേഷനിംഗ് ഇൻസ്പെക്ടർമാരായ പി വി ശ്രീനിവാസൻ ,  സഞ്ജയ്, സുരേഷ് നായിക് എന്നിവരാണ് പരിശോധന സ്ക്വാഡിൽ ഉണ്ടായിരുന്നത്. ചായയ്ക്ക്12 രൂപ മുതൽ 20 രൂപ വരെ വില ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി . 20 രൂപ ഈടാക്കുന്നതിന് പറയുന്നത് സ്പെഷ്യൽ  ചായ എന്നാണ് ചായയുടെ വില കുറവുവരുത്താൻ സ്ക്വാഡ് നിർദ്ദേശം നൽകി.

No comments