Breaking News

ഈസ്റ്റ് എളേരി യുവജനക്ഷേമ ബോർഡ് 'അവളിടം യുവതി ക്ലബ്ബ്' നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ ലീഡർഷിപ്പ് പരിശീലന ക്ലാസ് നടത്തി

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ്ബ്  നേതൃത്വത്തിൽ ലീഡർഷിപ്പ് ട്രെയിനിങ് നടത്തി.

ചിറ്റാരിക്കൽ യുവജന ക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ്ബ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് പരിശീലനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. ജിജോ പി ജോസഫ് പരിശീലന ക്ലാസ് നയിച്ചു. യോഗത്തിൽ  യൂത്ത് കോഡിനേറ്റർ  ജോസഫ് അടിച്ചിലാമക്കൽ, പത്മാവതി ഇ.ടി, ഷിനി തോമസ് തുടങ്ങിയവർ സംസാരിച്ചു

No comments