Breaking News

കെ എസ് ടി എ കമ്പല്ലൂർ ബ്രാഞ്ച് കമ്മറ്റി നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി


കമ്പല്ലൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) കമ്പല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കമ്പല്ലൂരിൽ വെച്ച് ചേർന്ന യോഗം കെ എസ് ടി എ ജില്ലാ പ്രസിഡൻറ് എ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.  ബ്രാഞ്ച് പ്രസിഡൻറ് പി  രതീഷ് അധ്യക്ഷനായി. ജില്ലാ നിർവാഹകസമിതി അംഗം പി എം ശ്രീധരൻ ,   എം ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രമോദ് കുമാർ എ വി, കെ.വസന്ത് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ നിർവാഹക സമിതി അംഗം  പി ബാബുരാജ്,ഉപജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന പി  പത്മനാഭൻ,കമ്പല്ലൂർ  യൂണിറ്റ് കൺവീനറായിരുന്ന ഊർമ്മിള സിഎം , ബ്രാഞ്ച് കമ്മിറ്റി അംഗം കെ പി രമേശൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.  ചടങ്ങിൽ മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ബ്രാഞ്ച് പ്രസിഡന്റും കണ്ണിവയൽ ടി ടി ഐ അധ്യാപകനുമായ പി രതീഷിന് സംഘടനയുടെ ഉപഹാരം വിതരണം ചെയ്തു . ബ്രാഞ്ച് സെക്രടറി ലതാഭായ് സ്വാഗതവും ട്രഷറർ ജോസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി

No comments