Breaking News

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 1,49,551 പാക്കറ്റ് വിത്തുകളും 40,000 പച്ചക്കറി തൈകളും വിതരണം ചെയ്യും


' ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ 1,49,551 പാക്കറ്റ് വിത്തുകളും 40,000 പച്ചക്കറി തൈകളും വിതരണം ചെയ്യും. ഓരോ പഞ്ചായത്തില്‍ നിന്നും 150 കുടുംബങ്ങളെയെങ്കിലും പുതിയതായി കൃഷിയുടെ ഭാഗമാക്കും. ഓരോ വാര്‍ഡിലും അഞ്ച് മാതൃകാ കൃഷി കുടുംബങ്ങളെ തെരഞ്ഞെടുക്കും. മെയ് മാസത്തോടെ വിളവെടുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ ഉത്പന്നം എന്ന രീതിയിലാണ് ജില്ലയില്‍ പദ്ധതി നടത്തുക എന്നും ഓരോ സ്ഥലത്തെയും മണ്ണിനങ്ങള്‍ക്ക് ഇണങ്ങുന്ന വിളകള്‍ തെരഞ്ഞെടുക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 25000 മുരിങ്ങ തൈകള്‍ നല്‍കി പുത്തിഗെ പഞ്ചായത്തിനെ മുരിങ്ങ ഗ്രാമമായി പ്രഖ്യാപിച്ചുവെന്നും പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ആര്‍.വീണ റാണി പറഞ്ഞു.

No comments