Breaking News

'ആർആർആർ' ഒരു മാസം 1100 കോടി, കെജിഎഫ് 12 ദിവസം 900 കോടി; ചരിത്ര കുതിപ്പിലേക്ക് മോൺസ്റ്റർ


ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര നേട്ടവുമായാണ് കെജിഎഫ് ചാപ്റ്റർ 2 മുന്നേറുന്നത്. തെന്നിന്ത്യൻ സിനിമയിൽ റെക്കോർഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട് ബോക്സോഫീസിൽ നേടിയത് 900 കോടിയാണ്. അതേസമയം ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ഒരുമാസം കൊണ്ട് നേടിയത് 1100 കോടിയാണ്. വരുന്ന ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ആർആർആറിന്റെ റെക്കോർഡ് കെജിഎഫ് തകർക്കും എന്ന് തന്നെയാണ് സിനിമ നിരൂപർ പറയുന്നത്.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള കണക്കുകള്‍ പ്രകാരം അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ; ദ റൈസിൽ നിന്ന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര കെജിഎഫിൽ വന്നു നിൽക്കുകയാണ്. അമേരിക്കന്‍ അനലിറ്റിക്‌സ് കമ്പനിയായ കോംസ്‌കോറിന്റെ വേള്‍ഡ് ബോക്‌സ് ഓഫീസ് വാരാന്ത്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെ.ജി.എഫ് ഇപ്പോള്‍ വഹിക്കുന്നത് അഞ്ചാം സ്ഥാനത്താണ്. 1100 കോടിയാണ് കെജിഎഫിന്റെ മുടക്ക് മുതല്‍ എങ്കിൽ ആര്‍ആര്‍ആറിന്റേത് 450 കോടിയാണ്. അതിൽ നിന്ന് തന്നെ ആര്‍ആര്‍ആറിനേക്കാള്‍ മികച്ച നേട്ടം കെ.ജി.എഫ് സ്വന്തമാക്കി എന്ന് പറയാം. ആർആർആറിന്റെ ആദ്യ ദിന കളക്ഷനുകൾ പരിശോധിക്കുകയാണെങ്കിൽ തെലുങ്ക് പതിപ്പിന് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത്. കന്നഡ പതിപ്പിന് 16 കോടിയും തമിഴ് പതിപ്പിന് 9.50 കോടിയും മലയാളത്തിൽ 4 കോടിയും ആദ്യദിനം നേടി. അതെ സമയം കെജിഎഫ് ചാപ്റ്റർ 2വിന്റെ ആദ്യ ദിന കളക്ഷൻ കന്നഡ പതിപ്പിന് ലഭിച്ചത് 77 കോടിയാണ്.ഇന്ത്യയിൽ നിന്ന് ചിത്രം 134.5 കോടി കളക്ഷനും.

No comments