Breaking News

മലയോര മേഖലയിലെ യാത്രാദുരിതത്തിന് നേരെ കണ്ണടച്ച് കെ എസ്‌ ആർ ടി സി


വെള്ളരിക്കുണ്ട് : കോവിഡ് മൂലം നിർത്തലാക്കിയ മലയോര സർവ്വീസുകൾ ഇനിയും പുനരാരാരംഭിക്കാതെ മലയോര ജനതയ്ക്ക് യാത്രാ ദുരിതം സമ്മാനിച്ച് KSRTC . കൊന്നക്കാട് നിന്ന് രാവിലെ 5:50ആരംഭിച്ച് വെള്ളരിക്കുണ്ട് - കുന്നുംകൈ - നീലേശ്വരം വഴി കാഞ്ഞങ്ങാടേക് സർവ്വീസ് നടത്തിയിരുന്ന KSRTC സർവ്വീസ് പുനരാരംഭിക്കാതെ യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിന് നേരെ മുഖംതിരിച്ച അധികൃതരുടെ നിസംഗതയ്ക്കെതിരെ മലയോരജനതകൾക്കിടയിൽ വ്യാപക പ്രതിഷേധം. തെക്കൻ കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള ട്രെയിൻ യാത്രക്കാർ കോവിഡ് കാലത്തിന് മുൻപ് ഏറെ ആശ്രയിച്ചിരുന്ന ജനകീയ സർവ്വീസാണ് ജനജീവിതം പൂർവ്വസ്ഥിതിയിലായിട്ടും പുനരാരംഭിക്കാത്തത്. 

കൂടാതെ, പരിയാരം മെഡിക്കൽ കോളജ്, ചീമേനി എഞ്ചിനീയറിങ് കോളജ്, പയ്യന്നൂർ ഗവൺമെന്റ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കള്ള യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന കൊന്നക്കാട് - മുക്കട - ചീമേനി - പറശ്ശിനിക്കടവ് സർവ്വീസും ജനങ്ങളുടെ നിരന്തരമായ അപേക്ഷ മാനിക്കാതെ പുനരാരംഭിക്കാൻ വിമുഖത കാണിക്കുകയാണ് KSRTCഅധികൃതർ. ലാഭകരമായിരുന്ന കൊന്നക്കാട് - കാഞ്ഞങ്ങാട്,  കൊന്നക്കാട് - ചീമേനി സർവ്വീസുകൾ പുനരാരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ച് മലയോര ജനത അനുഭവിക്കുന്ന യാത്ര ദുരിതം ഉടൻ പരിഹരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രിയുംKSRTC മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ , സെക്രട്ടറി ജോയൽ മാത്യു, എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായ പി സി.രഘുനാഥൻ , ഷെറിൻ കൊല്ലക്കൊമ്പിൽ , നിബിൻ അച്ചായൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

No comments