Breaking News

സ്ത്രീപുരുഷ തുല്യതയിൽ കേരളം രാജ്യത്തിന് മാതൃക: പി.കെ ശ്രീമതി സമം സാംസ്കാരികോത്സവത്തിന് സമാപനം


കലാ സാംസ്കാരിക സാഹിത്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്തീപുരുഷ സമത്വത്തിൽ കേരളം മുന്നിലാണെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി പറഞ്ഞു. സമം സാംസ്കാരികോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ ശ്രീമതി. ജില്ലാ പഞ്ചായത്തും സാംസ്കാരിക വകുപ്പും വിഭാവനം ചെയ്ത സ്ത്രീപുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസങ്ങളിലായി പള്ളിക്കര റെഡ് മൂൺ ബീച്ചിൽ സമം സാംസ്കാരികോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് മുൻ കളക്ടറും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ കമീഷ്ണറുമായ ഡോ ഡി സജിത് ബാബു , കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്  കെ.പി.വത്സലൻ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.പി.ഉഷ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  നാസ്നി വഹാബ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഇ പത്മാവതി മഹിളാ പ്രവർത്തക എം സുമതി തുടങ്ങിയവർ സംസാരിച്ചു. 

സമം സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച വിവിധ മത്സര ഇനത്തിലെ വിജയികൾക്ക് സമ്മാനദാനവും സാംസ്കാരികോത്സവവുമായി സഹകരിച്ചവർക്കുള്ള  സ്നേഹോപഹാരവും നൽകി. .ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ 

ചെയർപേഴ്സൻ എസ്‌ എൻ സരിത സ്വാഗതവും യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോർഡിനേറ്റർ എ. വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു.

No comments