Breaking News

സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ലോറിയുടെ ടയറുകൾ മോഷ്ടിച്ചു, പ്രതികളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു




കാഞ്ഞങ്ങാട് :നീലേശ്വരം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ലോറിയുടെ ടയറുകൾ മോഷ്ടിച്ച മഹാരാഷ്ട്ര സ്വദേശികളായ പ്രതികളാണ് നീലേശ്വരം പോലീസിന്റെ പിടിയിലായത്, പട്ടാപ്പകൽ നീലേശ്വരം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ലോറിയുടെ ടയറുകളും ബാറ്ററിയും മോഷണം നടത്തുകയായിരുന്നു,



ദേശീയപാതയിൽ കരുവാച്ചേരിയിൽ ഇക്കഴിഞ്ഞ ജനുവരി 6 ന് പുലർച്ചെ ട്രാൻസ്ഫോർമർ തകർത്ത് മറിഞ്ഞ ലോറിയുടെ ടയറുകളും ബാറ്ററിയും മോഷണം നടത്തുകയായിരുന്നു, ലോറി ഡ്രൈവർമാരായ ആകാശ് (23), പ്രവീൺ (28) എന്നിവരെയാണ് നീലേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീഹരിയുടെ നിർദേശപ്രകാരം എസ്.ഐ.മാരായ രാമചന്ദ്രൻ, പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കർണ്ണാടക ഉഡുപ്പിയിൽ വെച്ച് പിടികൂടിയത്.


ഏറണാകുളത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് ലോഡുമായി പോകുന്ന ലോറി നമ്പർ ഉൾപ്പെടെയുള്ള ട്രിപ്പ് ഷീറ്റ് ടയർ ഊരിമാറ്റുന്നതിനിടെ ഇവരുടെ കൈയിൽ നിന്ന് സ്ഥലത്ത് വീണുപോയതാണ് പ്രതികളെ എളുപ്പത്തിൽ പിടികൂടാൻ സാധിച്ചത്.തുടർന്ന് പോലീസ് സമീപത്തെ പെട്രോൾ പമ്പിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു,.സൈബർ സെല്ലിൻ്റെ സഹായത്തോടെ പേപ്പറിൽ നിന്ന് ലഭിച്ച മൊബെൽ നമ്പറും പിൻതുടർന്ന് കർണ്ണാടക പോലീസിൽ വിവരമറിയിക്കുകയും കോട്ട പോലീസിൻ്റെ സഹായത്തോടെ ഉഡുപ്പിയിൽ വെച്ച് മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.



പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.അപകടത്തിൽപ്പെട്ട ലോറിയുടെ ഇടത് ഭാഗത്തെ മൂന്ന് ടയറുകളാണ് സംഘം മോഷ്ടിച്ചത്. ട്രാൻസ്ഫോർമർ തകർത്ത കേസിൽ കെ.എസ്.ഇ.ബിയുടെ നാശ നഷ്ട കണക്ക് പ്രകാരം 3,90,000 രൂപ കണക്കാക്കിയിരുന്നു.



കോടതി വിധി പ്രകാരം ലോറി ഉടമ നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപ നൽകാനും വിധിച്ചിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട എം.എച്ച്.10.സി. ആർ.9673 നമ്പർ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൂന്ന് ടയറുകളും ബാറ്ററിയും അടിച്ചുമാറ്റി സംഘം ലോറിയിൽ രക്ഷപ്പെട്ടത്.ടയറുകൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ട പോലീസ് പരിശോധനയിൽസമീപത്തു നിന്നും പ്രതികളുടെ പോക്കറ്റിൽ നിന്നും വീണു കിട്ടിയ കടലാസു തുണ്ടുകളാണ് അന്വേഷണത്തിൽ വഴിതിരിവായത്

No comments