Breaking News

പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്


കാറഡുക്ക ∙ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്. കാറഡുക്ക ചായിത്തലത്തെ വി.രാധ(നളിനി-60)യ്ക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം.   വീടിനു മുൻപിലെ കമുകിൻ തോട്ടത്തിൽ നിന്നു പശുവിനു പുല്ല് അരിയുന്നതിനിടെ പിറകിലൂടെ എത്തിയ കൂറ്റൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇടതു കയ്യിലും വലതുകാലിനും പരുക്കേറ്റ രാധയെ കാസർകോട് സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.   


കാറഡുക്ക ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ തൊട്ടടുത്തു കാട് വളർന്നു കിടക്കുന്ന 5 ഏക്കറോളം വരുന്ന സ്വകാര്യ പറമ്പുണ്ട്. ഇവിടെ നിന്നാണു കാട്ടുപന്നി എത്തിയത്. സമീപത്തെ തോട്ടങ്ങളിൽ പണിയെടുക്കുകയായിരുന്ന പലരും ഭാഗ്യം കൊണ്ടാണ് ഇതിന്റെ മുൻപിൽ നിന്നു രക്ഷപ്പെട്ടത്. പന്നിയെ കൊല്ലാൻ വനംവകുപ്പ് ആർആർടി(റാപിഡ് റെസ്പോൺസ് ടീം) തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

No comments