Breaking News

തെളിവുകൾ ലഭിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കി ജയിലിടക്കാൻ ക്രൈംബ്രാഞ്ച് നീക്കം


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ അപേക്ഷ നല്‍കാന്‍ തീരുമാനം.

ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. പ്രതിഭാഗം നല്‍കിയ ഹര്‍ജിയില്‍ കോടതി നടപടികളുടെ ചില രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് സംബന്ധിച്ച്‌ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ്് ബൈജു പൗലോസ് കോടതിയില്‍ ഹാജരായത്.

നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ പക്കലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. ഡിവൈഎസ്പി ബിജു പൗലോസാണ് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്ബനിയില്‍ ഈ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ എത്തിയിരുന്നത്. ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡിവൈഎസ്പി ബിജു പൗലോസിനോട് നിര്‍ദേശിക്കണമെന്നുമാണ് അസാധാരണമായ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ മൊഴി നല്‍കാന്‍ ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നല്‍കാന്‍ ഹാജരാകാമെന്ന് സായ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

No comments