Breaking News

ട്രെയിൻ പാഞ്ഞുകയറി അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരപരിക്ക്


അമരാവതി: ട്രെയിന്‍ പാഞ്ഞുകയറി ആന്ധ്രപ്രദേശില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് തിങ്കളാഴ്ച്ച രാത്രിയായിരുന്നു ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തങ്ങള്‍ സഞ്ചരിക്കുന്ന ഗുവാഹത്തി എക്‌സ്പ്രസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും പുറത്തേക്ക് ഇറങ്ങി നില്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ എതിര്‍ദിശയില്‍ നിന്നും പാഞ്ഞെത്തിയ ട്രെയിന്‍ യത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. ഭുവനേശ്വറില്‍ നിന്നും വിശാഖപട്ടണത്തിലേക്ക് പോവുകയായിരുന്നു ട്രെയിനാണ് അപകടം ഉണ്ടാക്കിയത്. മരണപ്പെട്ടവരില്‍ ഒരാള്‍ അസം സ്വദേശിയാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

No comments