Breaking News

ഒടയഞ്ചാൽ കാഞ്ഞങ്ങാട് റൂട്ടിൽ അട്ടേങ്ങാനത്തിന് സമീപം കൂറ്റൻ മരം റോഡിലേക്ക് പൊട്ടിവീണു പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി


അട്ടേങ്ങാനം: ഇന്ന് പുലർച്ചെ ഒടയഞ്ചാൽ കാഞ്ഞങ്ങാട് റൂട്ടിൽ അട്ടേങ്ങാനത്തിന് സമീപം  മെയിൻ റോഡിൽ വലിയ മരം പൊട്ടിവീണ് ഗതാഗത തടസമുണ്ടായി. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പുലർച്ചെ 5 മണിക്കാണ് മരം പൊട്ടിവീണത് കൂടുതൽ വാഹനങ്ങൾ ഇല്ലാത്ത സമയം ആയതിനാൽ വലിയ ദുരന്തം ഒഴിവായി. വൈദ്യുതി തൂണുകളും നിലംപൊത്തിയതിനാൽ വൈദ്യുതി തടസവും ഉണ്ടായി മണിക്കൂറുകൾക്കകം കാഞ്ഞങ്ങാട് അഗ്നിശമനസേനയും പോലീസും, നാട്ടുകാരും, വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി അക്ഷീണ പ്രയത്നത്തിൻ്റെ ഫലമായി മരം മുറിച്ച് മാറ്റി ഗതാഗത തടസം ഒഴിവാക്കി. ഈ റൂട്ടിൽ ഉണങ്ങി വീഴാറായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടു

No comments