Breaking News

പുതുക്കുന്ന് ഫൈവ്സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ്ബ് മുപ്പത്തിരണ്ടാം വാർഷികാഘോഷം ഏപ്രിൽ 25, 26 തീയതികളിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും


നീലേശ്വരം : പുതുക്കുന്ന് ഫൈവ്സ്റ്റാർ ആർട്സ്& സ്പോർട്സ് ക്ലബ്ബ് മുപ്പത്തിരണ്ടാം വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 25, 26 തിയ്യതികളിൽ നടക്കും. ഏപ്രിൽ 25 ന് പകൽ 10 മണി മുതൽ ടി.കെ. അച്ചു& കെ എം കല്യാണിയമ്മ സ്മാരക ട്രോഫിക്കും 12001/ രൂപ ക്യാഷിനും പുതിയ പറമ്പൻ ചെറിയമ്പു& മക്കാക്കോടൻ കല്യാണിയമ്മ സ്മാരക ട്രോഫിക്കും 8001 / - രൂപ ക്യാഷിനും വേണ്ടിയുള്ള ഉത്തരമേഖല സിനിയർ കബടി ടൂർണമെന്റ് വി.കുഞ്ഞികൃഷ്ണൻ സ്മാരക ഗ്രൗണ്ടിൽ നടക്കും. പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്യും. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വി അജിത് കുമാർ സമ്മാനദാനം നിർവ്വഹിക്കും.


ഏപ്രിൽ-25 ന് 2 മണി മുതൽ വിവിധ കലാപരിപാടികൾ ഏ .കെ. കുഞ്ഞിക്കണ്ണൻ ഗറിൽ അരങ്ങേറും പഞ്ചായത്തംഗം കെ. യശോദ ഉൽഘാടനം ചെയ്യും. തുടർന്ന് തിരുവാതിര, സിനിമാറ്റിക് ഡാൻസ് , മോഹി നിയാട്ടം, നാടോട നൃത്തം, കോൽക്കളി , വിളക്കാട്ടം എന്നിവ അവതരിപ്പിക്കും.


 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ ഏരിയാ ചെയർമാൻ ഡോ. സി.കെ.നാരായണപ്പണിക്കർ മുഖ്യ പ്രഭാഷണം നടത്തും. കെ.വി. അജിത് കുമാർ , എം.കെ.ഗോപകുമാർ എന്നിവർ സംസാരിക്കും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ വെച്ച് ആദരിക്കും.

തുടർന്ന് ക്ലബ്ബ് പ്രവർത്തകർ അവതരിപ്പിക്കുന്ന -നടപ്പാലം - നാടകം അരങ്ങേറും.

വാർഷികത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എം.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ടി.കെ.രവി , കെ.വി. അജിത് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.സുധാകരൻ - ചെയർമാൻ, എൻ. മധുകുമാർ - വർക്കിംഗ് ചെയർമാൻ, എം.ബാലകൃഷ്ണൻ -വൈസ്. ചെയർമാൻ, പി. ശ്രീധരൻ - ജനറൽ കൺവീനർ, ഏ. ശശിധരൻ ജോ: കൺവീനർ, കെ.പി.രതീഷ് ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

No comments