Breaking News

പെസഹ ആചരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തുവിന്‍റെ കുരിശ് മരണത്തിന് മുമ്പായി ശിഷ്യരുമൊത്ത് സെഹിയോൻ മാളികയിൽ പെസഹ  ആഘോഷിച്ചതിനെ അനുസ്മരിക്കുന്ന വിശ്വാസ സമൂഹം ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും നടത്തും. ശിഷ്യരുമൊത്ത് പെസഹ ആചരിച്ച ദിവസമാണ് ആദ്യ കുർബാനയും ക്രിസ്തു അനുഷ്ഠിച്ചത്. പെസഹയ്ക്ക് ശേഷമാണ് ക്രിസ്തുവിനെ ക്രൂശിക്കുന്നതിനായി കൊണ്ടുപോയതെന്നും ബൈബൾ പറയുന്നു. എളിമയുടെയും വിനയത്തിന്‍റെയും മാർഗം പരസ്യമായി പ്രകടിപ്പിക്കുന്നതിന് വേണ്ടി പെസഹ ദിവസം ക്രിസ്തു ശിഷ്യരുടെ കാലുകൾ കഴുകിയിരുന്നു 

No comments