Breaking News

ജെ.സി.ഐ കമ്പല്ലൂരും സി.വി. വി കളരി സംഘവും സംയുക്തമായി പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് ആരംഭിച്ചു


പാടിച്ചാൽ :ജെ.സി.ഐ കമ്പല്ലൂരും സി.വി. വി കളരി സംഘവും സംയുക്തമായി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ ആരംഭിച്ചു, വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് , കളരിപ്പയറ്റ് പരിശീലകരായ ഡോ: വി.വി ക്രിസ്റ്റോ ഗുരുക്കൾ, ശ്യം കുമാർ , വനിത കളരി പരിശീലകരായ ദിവ്യദാസ് , രശ്മി ശ്രീജേഷ് എന്നിവർ പരിശിലനത്തിന് നേതൃത്വം കൊടുത്തു. ജെ. സി .ഐ

ഭാരവാഹികളായ ജോബിൻ ബാബു, ഷോബി തോമസ്, വിൽസൻ ജോസഫ് , ടോജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു. തുടർ പരീശീലനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പാടിച്ചാൽ കൊരമ്പക്കല്ല് കളരി സംഘവുമായി ബന്ധപ്പെടാവുന്നതാണ്

No comments