Breaking News

അമിത വിലകയറ്റം: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലെ കടകളിൽ പരിശോധന നടത്തി


വെള്ളരിക്കുണ്ട്: അമിതവില കയറ്റം തടയാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ലീഗൽ മെട്രോളജിയുമായി ചേർന്ന് തുടർന്ന് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. വിപണിയിൽ വില വർധന നിയന്ത്രിക്കാൻ പരിശോധന സഹായകമാകുന്നുണ്ടെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് 19 കടകളിൽ പരിശോധന നടത്തി.

No comments