Breaking News

അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാൾ നിയന്ത്രണംവിട്ടുവന്ന തണ്ണിമത്തൻലോറി ദേഹത്ത് വീണ്‌ മരിച്ചു


അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാൾ നിയന്ത്രണംവിട്ടുവന്ന തണ്ണിമത്തൻലോറി ദേഹത്തിൽ വീണ്‌ മരിച്ചു. തെക്കൻ പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരൻ നായർ (65) ആണ് മരിച്ചത്. തെക്കൻ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം.

സമീപത്തെ വീട്ടുപടിക്കൽ നിൽക്കുകയായിരുന്നു ശ്രീധരൻനായർ. ഇതിന്റെ നൂറുമീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇവിടെയുള്ള വളവിൽവെച്ച് നിയന്ത്രണംവിടുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലും തകർന്നു.

ലോറിക്കടിയിൽപ്പെട്ട ശ്രീധരനെ മൂന്ന് ജെ.സി.ബി.കൾ ഉപയോഗിച്ച് 20 മിനിറ്റോളം ശ്രമിച്ച്‌ ലോറി ഉയർത്തിയാണ്‌ പുറത്തെടുത്തത്. എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. അപകടസ്ഥലത്ത് തണ്ണിമത്തൻ ചിതറിക്കിടക്കുകയാണ്. കൊളത്തൂർ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ലോറിഡ്രൈവർ തമിഴ്നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

No comments