Breaking News

'മറ്റു പിന്നോക്ക സമുദായ സംവരണം 10 ശതമാനമായി പുന:സ്ഥാപിക്കണം': അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനം ചീമേനിയിൽ സമാപിച്ചു


ചീമേനി: പ്രത്യേകമായി സംവരണമില്ലാത്ത കേരളത്തിലെ മറ്റു പിന്നോക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ സംവരണം 1979 ന് മുമ്പുള്ള 10 ശതമാനമായി പുന:സ്ഥാപിക്കണമെന്ന് അഖില കേരള യാദവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു1979 വരെ ഒ.ബി.സി. വിഭാഗങ്ങൾ അനുഭവിച്ചു വന്നിരുന്ന സംവരണാനുകൂല്യം കാലാകാലങ്ങളിലായി ഇതര സമുദായങ്ങൾക്ക് നൽകിയ സർക്കാറിൻ്റെ മുൻനടപടികൾക്കെതിരെ യാദവ സഭ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് സമ്മേളനം തീരുമാനിച്ചു.

ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ശ്രീപുരം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ ജില്ലകളിൽ നിന്നെത്തിയ 300 ഓളം പ്രതിനിധികൾ ചേർന്ന സംസ്ഥാന  സമ്മേളനത്തിൽ പ്രസിഡൻറ് വയലപ്രം നാരായണൻ അദ്ധ്യക്ഷനായി. ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കാരണവന്മാർ ഭദ്രദീപം തിരി തെളിയിച്ച് ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ആൾ ഇന്ത്യാ യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ.എം.രമേശ് യാദവ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി അഡ്വ.എൻ.സോമനാഥൻ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി വിജയരാഘവൻ.കെ, ട്രഷറർ എൻ.സദാനന്ദൻ, കെ.എം.ദാമോദരൻ, ദാമോദരൻ കർമ്മന്തൊടി, കരിവെള്ളൂർ രാജൻ, പള്ളിപ്പുറം രാഘവൻ, സി. ബാലകൃഷ്ണ യാദവ്, ആർ.രാധാകൃഷ്ണൻ, ഉദയകുമാർ ബദിയഡുക്ക, വിശ്വനാഥൻ മലയാകോൾ, കെ.രാഘവൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.ശിവരാമൻ മേസ്ത്രി (പ്രസിഡൻ്റ്), കെ.എം.ദാമോദരൻ (ജനറൽ സെക്രട്ടറി), എൻ.സദാനന്ദൻ (ട്രഷറർ) എന്നിവരുൾപ്പെടെ 37 അംഗ നിർവ്വാഹക സമിതിയെ തെരഞ്ഞെടുത്തു.

No comments