Breaking News

മലയോര ഹൈവേയിൽ ചെറുപുഴ വാണിയംകുന്നിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു


ചെറുപുഴ : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ല് ടു വിദ്യാർഥി അഭിൻ സുനിൽ ആണു മരിച്ചത്. ചെറുപുഴ സഹകരണാശുപത്രിക്ക് സമീപത്തെ അനന്തു മനോജിനെ സാരമായ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപതിയിൽ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് 5.45ന് മലയോര ഹെെവേയിലെ വാണിയംകുന്നിലാണ് അപകടമുണ്ടായത്.

ചെറുപുഴ ഭാഗത്തു നിന്നു വന്ന ബൈക്കും മഞ്ഞക്കാട് ഭാഗത്തു നിന്നു വന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ഇരുവരെയും നാട്ടുകാർ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം

അഭിൻ സുനിലിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും അഭിന്റെ ജീവൻ രക്ഷിക്കാനായില്ല. കല്ലംങ്കോട്ടെ ഇഞ്ചിപ്പുഴയിൽ സുനിൽ - ജിജി ദമ്പതികളുടെ മകനാണ് അഭിൻ സുനിൽ.

No comments