Breaking News

ഡിവൈഎഫ്ഐ നേതൃത്വത്തിൽ എളേരി ബ്ലോക്കിൽ പഠനോത്സവത്തിന് തുടക്കമായി


ചിറ്റാരിക്കാൽ: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എളേരി ബ്ലോക്കിൽ പഠനോത്സവത്തിന് തുടക്കമായി. കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയും വിജയികളെ അനുമോദിച്ചും യൂണിറ്റ് , വില്ലേജ് തലങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചാണ് പഠനോത്സവം നടത്തുന്നത്. ബ്ലോക്ക്തല പഠനോത്സവം നിരത്തുംതട്ടിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എൻ പ്രസാദ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണന്‍, സജിന്‍ രാജ്, രജിത്ത് പൂങ്ങോട്, കെ കെ ദിപിന്‍, അഖില്‍ പ്ലാച്ചിക്കര, പത്മ പ്രവീണ എന്നിവര്‍ സംസാരിച്ചു. കിഷോർ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments