Breaking News

നീലേശ്വരം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു


നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അശോകന്റെ ഭാര്യ കെ.ജയന്തി(40)യെയാണ് പടന്നക്കാട് റെയില്‍വെ ട്രാക്കില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തിലെ ജീവനക്കാരിയാണ്. പരേതനായ കുഞ്ഞിരാമന്റൈയും പാറുവിന്റെയും മകളാണ്. മക്കള്‍: അജിന്‍, സജിന്‍. സഹോദരങ്ങള്‍: രമേശന്‍, കാര്‍ത്യായനി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇന്ന് രാവിലെ കുടുംബ സമേതം ജയന്തി നീലേശ്വരം ടൗണില്‍ വന്നിരുന്നു. വീട്ടിലെത്തിയ ശേഷം കാണാതാവുകയായിരുന്നു. ഭര്‍ത്താവ് കള്ള് ഷാപ്പ് ജീവനക്കാരനാണ്.

No comments