Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ കോടോം വില്ലേജ് സമ്മേളനം കായാമ്പൂ ഗാർഡൻസിൽ നടന്നു ജില്ലാ സെക്രട്ടറി എം.സുമതി ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: ജനാധിപത്യ മഹിളാ അസോസിയേഷൻ കോടോം വില്ലേജ് സമ്മേളനം കോടോത്ത് കായാമ്പൂ ഗാർഡൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി എം.സുമതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി. കോരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇ.കെ കല്പന പതാക ഉയർത്തി. ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം പി. ശാന്തകുമാരി, എ.സി അംഗം ടി.ശാരദ, കാർഷക സംഘം വില്ലേജ് പ്രസിഡന്റ് ഇ.ജെ ജോസഫ്, ഏ.കെ.എസ് ഏരിയ കമ്മിറ്റി അംഗം പ്രദീപ്, സി.ഐ.ടി.യു വില്ലേജ് കമ്മിറ്റി അംഗം ടി.കെ നാരായണൻ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. 

ഭാരവാഹികൾ ഇ.കെ കല്പന (പ്രസിഡന്റ്)

പി.ശാലിനി (സെക്രട്ടറി)

ശോഭ പി.ജി (ട്രഷറർ)

No comments