Breaking News

മലയോര ഹൈവേ വഴി ടാക്സികൾ സമാന്തര സർവ്വീസ് നടത്തുന്നതായി പരാതി ബസ് സർവ്വീസുകൾ നഷ്ടത്തിൽ


ചിറ്റാരിക്കാൽ : മലയോര ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരമായ മലയോര ഹൈവേ വഴി ദീർഘദൂര സർവ്വീസ് ഉൾപ്പെടെ കൂടുതൽ ബസ്സുകൾ സർവ്വീസ് ആരംഭിക്കുവാൻ ഒരുങ്ങവെ നിലവിലുള്ള ബസ്സ് സർവ്വീസുകളെ തകർക്കുന്ന രീതിയിൽ ബസ്സ് കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റി സമാന്തര സർവീസുകൾ നടക്കുന്നതിൽ മലയോര ജനതകൾക്കിടയിൽ വ്യാപക പ്രതിക്ഷേധം. കാറ്റാം കവല , ഈട്ടിത്തട്ട് ഭാഗത്തെ യാത്രക്കാരെയാണ് കൂടുതലും സമാന്തര സർവ്വീസുകാർ നോട്ടമിട്ടിരിക്കുന്നത്. മാലോം ഭാഗത്തേക്ക് പോകുന്ന ബസിലെ ജീവനക്കാർ, വഴിയരികിൽ ചെറുപുഴ ഭാഗത്തേക്കുള്ള യാത്രക്കാർ കാത്തുനിൽക്കുന്നത് കാണുന്നുണ്ടെങ്കിലും ബസ്സ് മടങ്ങിയെത്തുമ്പോഴേക്കും യാത്രക്കാരുമായി സമാന്തര സർവ്വീസ് കടന്നു കളയുന്നതായി ജീവനക്കാർ പറയുന്നു. ഇത് മൂലം വലിയ നഷ്ടത്തിലാണ് പല സർവ്വീസുകളും. നാടിന്റെ യാത്രാ വികസനത്തിന് തുരങ്കം വയ്ക്കുന്ന സമാന്തര ടാക്സി സർവ്വീസുകൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം ആർ.ടി.ഒ യ്ക്ക് പരാതി സമർപ്പിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ. സമാന്തര സർവ്വീസുകളെ ഒഴിവാക്കി ബസ്സ് യാത്ര പ്രോത്സാഹിപ്പിക്കുവാൻ യാത്രക്കാരെ ബോധവൽക്കരിക്കാവാനുള്ള സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാൻ ഒരുങ്ങുകയാണ് മലയോരത്തെ വിവിധ സംഘടനകൾ.

No comments