Breaking News

ബാലസംഘം എളേരി ഏരിയാ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ എടത്തോട് നിന്നും ആരംഭിച്ചു


വെള്ളരിക്കുണ്ട്: വർത്തമാന കാലത്ത് മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി, ആട്ടവും പാട്ടും സംഗീത ശിൽപ്പങ്ങളുമായി,

ബാലസംഘം എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽത്തുമ്പി കലാജാഥ എടത്തോട് നിന്നും ആരംഭിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ കലാജാഥ ഉദ്ഘാടനം ചെയ്തു.

അഡോൺ ഫ്രാൻസിസ്( ജാഥാ ലീഡർ, ബാലസംഘം എളേരി ഏരിയാ സെക്രട്ടറി), കെ പി നാരായണൻ(ബാലസംഘം എളേരി ഏരിയാ കൺവീനർ), പ്രശാന്ത് വയലിൽ (ബാലസംഘം ബളാൽ വില്ലേജ് കൺവീനർ), അഞ്ജന രാജീവൻ(ബാലസംഘം എളേരി ഏരിയാ പ്രസിഡന്റ്), ടി കെ ചന്ദ്രമ്മ ടീച്ചർ (ജാഥാ ചെയർമാൻ),

ടി.വി കുഞ്ഞപ്പൻ(ജാഥാ മാനേജർ), ദാമോദരൻ കൊടക്കൽ, മധു പണ്ടാരത്തിൽ, പ്രസീത രാജൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പ്രകടനങ്ങൾക്ക് ശേഷം

മെയ് ഏഴാം തീയതി വൈകുന്നേരം 5 മണിക്ക് എളേരിത്തട്ടിൽ ഡോ. കൊടക്കാട് നാരായണൻ മാഷ് കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

No comments