Breaking News

സംസ്ഥാന ചെസ്സ് മത്സരത്തിലേക്കുള്ള സെലക്ഷൻ മത്സരം 29ന് അമ്പലത്തറ മൂന്നാംമൈൽ കേശവ്ജി സ്മാരക വായനശാലയിൽ


അമ്പലത്തറ: U7, U9, U13, U19 എന്നീ കാറ്റഗറികളുടെ, ഓപ്പൺ & ഗേൾസ് സംസ്ഥാന ചെസ് മത്സരത്തിലേക്കുള്ള കാസറഗോഡ് ജില്ലാ ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി, 29/05/2022 ന് ഞായറാഴ്ച അമ്പലത്തറ മൂന്നാംമൈലിലെ കേശവ്ജി സ്മാരക പൊതുജന വായനശാല യിൽ വെച്ച് നടത്തുന്ന, ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പിലേക്കു, ജില്ലയിലെ എല്ലാ ചെസ്സ് കളിക്കാർക്കും പങ്കെടുക്കാം


U7 ൽ 1/1/2015 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.


U9 ൽ 1/1/2013 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം


U13 ൽ 1/1/2013 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.


U19 ൽ 1/1/2003 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.

ഓപ്പണിൽ രണ്ടു പേർക്കും ഗേൾസിൽ രണ്ട് പേർക്കും സ്റ്റേറ്റിലേക്ക് സെലക്ഷൻ ലഭിക്കും. ( U19 ൽ നാല് പേർക്ക് വീതം സെലക്ഷൻ ലഭിക്കും)

സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള കാസറഗോഡ്  ജില്ലാ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്ന ഈ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്നതാരങ്ങൾ, അന്നേ ദിവസം രാവിലെ 10 മണിക്ക്  വായനശാലയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. 9946592680, 9446270788.

No comments